കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടിൽ താരമാകുന്നു.


ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാനായി “പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടിൽ” താരമാകുന്നു.
കെ.എസ് ആർ ടി സി ബസ്സ് സ്റ്റേഷൻ പരിസരത്ത് ദീർഘദൂര യാത്രക്കാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ബോട്ടിൽ ഉപയോഗശേഷം വലിച്ചെറിയുന്നത് പതിവാണ്. ദിവസേന രാവിലെ സ്കൂളിലേയ്ക്ക് ബസിൽ കയറുവാൻ വരുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് ശേഖരണം നടത്തുവാൻ തീരുമാനിച്ചത്.ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീ സൈക്ലിംഗ് ചെയ്ത് ഉപയോഗിക്കുവാനായി കേരള മിഷന് നൽകും. കഴിഞ്ഞ ദിവസം കേരള മിഷൻ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതിയെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും രക്ഷിക്കാനായി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.


സ്കൂൾ പ്രിൻസിപ്പാൾ റോണിമാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ  കെ.എസ്.ആർ.ടി.സി എ.റ്റി.ഒ കെ.ജി ജയകുമാർ പ്ലാസ്റ്റിക് ബോട്ടിൽ നിറച്ച്  ഉത്ഘാടനം ചെയ്തു. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ പി.ജെ ജിജേഷ്, ട്രാഫിക് കൺട്രോളിംഗ് ഇൻസ്പെക്ടർ പി.ജി.അനിൽ കുമാർ , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, ഡോ.അബിത രാമചന്ദ്രൻ, ഹണി വർഗീസ് സ്കൂൾ ചെയർപേഴ്സൺ മീഖൾ സൂസൺ ബേബി, അഷ്കർ നൗഷാദ്, അജയ് ബിജു, മാഹീൻ അബൂബേക്കർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!