വിധവ വെല്‍ഫെയര്‍ സംഘം പ്രവര്‍ത്തക യോഗം ചേര്‍ന്നു

മൂവാറ്റുപുഴ: മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്സ് വിഷന്റെ വിധവ വെല്‍ഫെയര്‍ സംഘം സംസ്ഥാന പ്രവര്‍ത്തകയോഗം മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സ്റ്റാലി പൗലോസ് ഉദ്ഘാടനം ചെയ്തു. വിധവ സംഘം സംസ്ഥാന പ്രസിഡന്റ് എല്‍സി ബോസ് അധ്യക്ഷത വഹിച്ചു. വിധവ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘടന ദേശീയ ചെയര്‍മാന്‍ രാജന്‍ തച്ചിരേത്ത് മുഖ്യപ്രഭാഷണം നടത്തി. സലോമി പൗലോസ്, പി.കെ. രാജമ്മ, എം.വി യാക്കോബ്, സുധാമണി, കെ.ആര്‍. സുജാത, സല്‍ജ ജിജി, ഉഷ കുട്ടപ്പന്‍, മണി മഞ്ഞാടി, റ്റി.സി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!