യൂത്ത് വിത്ത് ജോയ്സ്: മൂവാറ്റുപുഴയിലെ ഡിജെ റോഡ് ഷോ ആഘോഷമാക്കി യുവാക്കൾ

മൂവാറ്റുപുഴ: ഇടുക്കി ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മൂവാറ്റുപുഴയിൽ എൽഡിവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് ജോയ്സ് ഡിജെ റോഡ് ഷോ നടത്തി. വാദ്യമേളങ്ങൾ, കരിമരുന്ന് കലാപ്രകടനം, നൃത്തച്ചുവടുകൾ എന്നിവയോടെ യുവാക്കൾ റോഡ് ഷോ ആകർഷകമാക്കി.മൂവാറ്റുപുഴ 130 ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ സിപിഐഎം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി റോഡ് ഷോ വൺവേ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു. എൽഡിവൈഎഫ് നേതാക്കളായ അനീഷ് എം മാത്യു, ഫെബിൻ പി മൂസ, എം.എ റിയാസ് ഖാൻ ,കെ.ബി നിസാർ, അജിത്ത്, സിജോ കൊട്ടാരം, ജോമോൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!