നീറ്റ് പരീക്ഷ: ഹെല്‍പ് ഡെസ്‌ക് ഒരുക്കി ഡിവൈഎഫ്ഐ

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ പബ്ലിക് സ്‌കൂളില്‍ നടന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഡിവൈഎഫ്ഐ ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി. ഡിവൈഎഫ്ഐ പൈമറ്റം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്് ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കളര്‍ പ്രിന്റിംഗ്, ഫോട്ടോസ്റ്റാറ്റ്, ഫോട്ടോ, കുടിവെള്ളം, ദാഹശമിനി തുടങ്ങിയവയും ഡിവൈഎഫ്ഐ ഒരുക്കി. പൈമറ്റം മേഖല സെക്രട്ടറി മുഹ്സിന്‍ സി മുഹമ്മദ്, പ്രസിഡന്റ് ഹക്കീം ഖാന്‍, സുറുമി എമില്‍, അമല്‍ദേവ് രവി, ഹാരിസ് വട്ടപ്പാറ, മുഹമ്മദ് അജിനാസ്, ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, പ്രസിഡന്റ് അഭിലാഷ് രാജ്, സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം കെ എം നൂര്‍ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!