ക്രൈം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കല്ലൂർക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.

 

 

മൂവാറ്റുപുഴ :സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കല്ലൂർക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കല്ലൂർകാട് മരതൂർ പരപ്പനാട്ട് വീട്ടിൽ രാകേഷ് (രാകു 33) നെയാണ് കല്ലൂർകാട് പോലിസ് അറസ്റ്റ് ചെയ്തത്. ശീതള പാനീയത്തിൽ മദ്യം കലർത്തി പെൺകുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയായിരുന്നു പീഢനം. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇൻസ്പെക്ടർ കെ.ജെ.പീറ്റർ, സബ് ഇൻസ്പെക്ടർ ടി.എം സൂഫി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് രാകേഷ് പിടിയിലാകുന്നത്. സ്ത്രീകൾ കുളിക്കുന്ന കടവിൽ ഒളിഞ്ഞു നോക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്.

Back to top button
error: Content is protected !!