വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍

മൂവാറ്റുപുഴ: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് വാഴത്തോപ്പ് മുളകുവള്ളി അംഗന്‍വാടിയില്‍ 88-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.30ഓടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രാവിലെ ഏഴിന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിളെ 80-ാം നമ്പര്‍ ബൂത്തില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീത വിശ്വനാഥന്‍ തൃശൂര്‍ വടുക്കര ഗുരു വിജയം എല്‍പി സ്‌ക്കൂളിലെ 169-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7ന് കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 7 അസംബ്ലി നിയോജക മണ്ഡലങ്ങളിലേയും ബൂത്തുകളില്‍ സന്ദര്‍ശം നടത്തിവരുന്നു.

Back to top button
error: Content is protected !!