ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ എം.എ ഇന്റര്‍നാഷണല്‍ സ്‌കൂളിന് നൂറുമേനി വിജയം

കോതമംഗലം: 2023 – 24 അധ്യയന വര്‍ഷത്തിലെ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ എം.എ ഇന്റര്‍നാഷണല്‍ സ്‌കൂളിന് 100 % വിജയം. പത്താം ക്ലാസില്‍ 99 % മാര്‍ക്ക് നേടി എറിക് മിലന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, പന്ത്രണ്ടാം ക്ലാസ്സ് സയന്‍സ് വിഭാഗത്തില്‍ 98.25 % മാര്‍ക്ക് നേടി നയനാ ഷാജി മേക്കുന്നേലും, കൊമേഴ്‌സ് വിഭാഗത്തില്‍ 88.25% മാര്‍ക്ക് നേടി നേഹ മാര്‍ട്ടിനും ഒന്നാമതെത്തി. പത്താം ക്ലാസില്‍ എറിന്‍ മരിയാ ബോബിന്‍ (98.6 %), ഹന്നാ സുശീല്‍ (97.2 % )എന്നിവരാണ് രണ്ടും, മൂന്നും സ്ഥാനം നേടിയത്. 30 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 13 വിദ്യാര്‍ത്ഥികള്‍ 90% മാര്‍ക്കിനുമുകളില്‍ നേടിയതുള്‍പ്പെടെ 24 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിംഗ്ഷനും, 6 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ്ക്ലാസും കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് വിഭാഗത്തില്‍ ജോഷ്ബി ബിന്നി (98 %), ഹെലന്‍ എല്‍ദോ (96.75 %) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. 23 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 9 പേര്‍ 90% മാര്‍ക്കിനുമുകളില്‍ നേടിയതുള്‍പ്പെടെ 20 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിംഗ്ഷനും 3 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ്ക്ലാസും കരസ്ഥമാക്കിയപ്പോള്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 7 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 5 പേര്‍ ഡിസ്റ്റിംഗ്ഷനും 2 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ്ക്ലാസും കരസ്ഥമാക്കി. വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും രക്ഷാകര്‍ത്താക്കളും അഭിനന്ദിച്ചു.

 

Back to top button
error: Content is protected !!