മോശം ധനസ്ഥിതി; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം

കൊച്ചി: മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ധനമന്ത്രി നിർമല സിതാരമാനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം നൽകിയ നിവേദനങ്ങളിൽ ഉടൻ തീരുമാനം വേണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഖജനാവ് വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സഹചര്യത്തിൽ കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. കടമെടുപ്പ് പരിധി കൂട്ടി നൽകണമെന്ന ആവശ്യം ഇന്ന് ഉന്നയിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് നൽകുന്ന കേന്ദ്ര സഹായം കുറവാണെന്ന നിവേദനത്തിൻമേൽ തീരുമാനം ഉടൻ ഉണ്ടാകണമെന്നും ആവശ്യം. ജിഎസ്ടി
ഇനത്തിൽ ലഭിക്കാനുള്ള തുക വേഗത്തിൽ ലഭ്യമാക്കണം എന്ന ആവശ്യവും ഉന്നയിക്കും. ഇന്ന് ഉച്ചയ്ക്കാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ധനമന്ത്രി നിർമല സിതാരമാനുമായി കൂടിക്കാഴ്ച നടത്തുക.

 

Back to top button
error: Content is protected !!