ഒന്നാമനായി വോട്ട് രേഖപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ്

മൂവാറ്റുപുഴ: കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. 46 ആം നമ്പര്‍ ബൂത്തിലാണ് രാവിലെ 7ന് ഒന്നാമനായി ഫ്രാന്‍സിസ് ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയത്. നല്ല പോളിംഗ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന വിലയിരുത്താലാണ് പാര്‍ട്ടി നടത്തിയിരിക്കുന്നതെന്നും പെതുവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴയില്‍ പറഞ്ഞുവോട്ട് രേഖപ്പെടുത്തിയ ശേഷം പ്രവര്‍ത്തകരെയും കണ്ടിട്ടാണ് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുന്ന കോട്ടയത്തോക്ക് മടങ്ങിയത്.

Back to top button
error: Content is protected !!