ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

കല്ലൂര്‍ക്കാട്: ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 8ഓടെയാണ് ജോണ്‍സണെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും, കുട്ടിയും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയം വാതിലടച്ച് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറും തുറന്ന് വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപെട്ട ഭാര്യ ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് കല്ലൂര്‍ക്കാട് ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ: ശോഭ, മകള്‍: ജുവാന.

Back to top button
error: Content is protected !!