വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുളള 18 നും 55 നും മധ്യേ പ്രായമുളള ന്യൂനപക്ഷ, ഹിന്ദു പിന്നോക്ക, മുന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2984932, 9496015011.

Back to top button
error: Content is protected !!