വാളകത്തേത് ആള്‍ക്കൂട്ട കൊലപാതകം: കസ്റ്റഡിയിലുള്ള പത്തുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

മൂവാറ്റുപുഴ: വാളകത്ത് അതിഥിതൊഴിലാളിയെ ആള്‍കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസില്‍ പത്ത്‌പേര്‍ കസ്റ്റഡില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ട കേസില്‍ പത്ത്‌പേരുടെയും അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം പോലസ് കസ്റ്റഡിയിലെടുത്തിരിക്കുന്നവര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയയിരുന്നു. ഗുരുതരമായി പരിക്കേറ്റ അശോക് ദാസിനെ പോലീസ് സ്ഥലത്തെത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകായായിരുന്നു മരിച്ച അശോക് ദാസ്.

Back to top button
error: Content is protected !!