വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

തി​രു​വ​ന​ന്ത​പു​രം: വി​എ​ച്ച്എ​സ്ഇ ഒ​ന്നാം വ​ര്‍​ഷ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ മെയ്‌ 16 മു​ത​ല്‍ 25 വ​രെ സ​മ​ര്‍​പ്പി​ക്കാം. 29 ന് ​ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റും ജൂ​ണ്‍ അഞ്ചിന് ​ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റും ന​ട​ക്കും. 24 ന് ​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ​അ​തേ​സ​മ​യം എ​ച്ച്എ​സ്എ​സ്, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍​ക്ക് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​നാ​കാ​ത്ത​വ​ര്‍​ക്കു​ള്ള സേ​വ് ഇ​യ​ര്‍ (സേ) ​പ​രീ​ക്ഷ​യ്ക്കും മാ​ര്‍​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 12 മു​ത​ല്‍ 24 വ​രെ​യാ​ണ് പ​രീ​ക്ഷ.​ സേ പ​രീ​ക്ഷ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ​ഴു​താം. എ​ന്നാ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ഒ​രു വി​ഷ​യ​ത്തി​ലേ പ​റ്റൂ. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, പ​ക​ര്‍​പ്പെ​ടു​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് 14 വ​രെ അ​പേ​ക്ഷ ന​ല്‍​കാം. സ്‌​കൂ​ള്‍ വ​ഴി​യാ​ണ് ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്.

Back to top button
error: Content is protected !!