നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച്കയറി അപകടം

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച്കയറി ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. കിഴക്കേക്കര കാനം കവലക്ക് സമീപം ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് രണ്ടാര്‍ സെന്റ്.മൈക്കിള്‍സ് പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്‌റ്റൊടിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു. മൂവാറ്റുപുഴ ഭാഗത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ ഇരട്ടി സ്വദേശികളായ കുടുംബമെത്തിയ കാറാണ് അപകടത്തില്‍പെട്ടത്. അപകട സമയം ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് കിഴക്കേക്കര റോഡില്‍ വാഹന ഗതാഗതം ഭാഗികമയി സ്തംഭിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പോസ്റ്റ് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

 

Back to top button
error: Content is protected !!