യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത: പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും

മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.വിന്‍സെന്റ് നെടുങ്ങാട്ട് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി അനു ഫ്രാന്‍സിസ് 2024-25 വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു. രൂപത പ്രസിഡന്റ് ജെറിന്‍ മംഗലത്തുകുന്നേല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. രൂപത അസ്സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍, രൂപത ആനിമേറ്റര്‍ സി.സ്റ്റെല്ല എസ്എബിഎസ് എന്നിവര്‍ 2024-25 പ്രവര്‍ത്തന വര്‍ഷത്തെ ഫൊറോനാ പ്രസിഡന്റുമാരെ ആദരിച്ചു.യോഗത്തില്‍ കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു. എസ്എംവൈഎം സംസ്ഥാന സെക്രട്ടറി ശ്രീ. ജിബിന്‍ താന്നിക്കാമറ്റത്തില്‍,രൂപത ജനറല്‍ സെക്രട്ടറി ഹെല്‍ഗ കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!