നിര്‍മല കോളേജില്‍ അവധിക്കാല റോബോട്ടിക്‌സ് ശില്‍പശാല 15 മുതല്‍

മൂവാറ്റുപുഴ: നിര്‍മല കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ അവധിക്കാല റോബോട്ടിക്‌സ് ശില്‍പശാല സംഘടിപ്പിക്കും. മെയ് 15,16,17 തിയതികളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷണങ്ങളിലൂടെയും സിമുലേഷനുകളിലൂടെയും കുട്ടികളില്‍ ഭൗതികശാസ്ത്രം, ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഐഒടി എന്നിവയില്‍ അഭിനിവേശം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല ഒരുക്കിയിരിക്കുന്നത്. ശില്‍പശാലയുടെ സമാപനത്തില്‍ പ്രൊജക്ടുകളും ഹോബി സര്‍ക്യൂട്ടുകളും നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും. രജിസ്‌ട്രേഷനായി നിര്‍മല കോളേജ് ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബോണി സാമുവേലുമായി ബന്ധപ്പെടോണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6238 066 868, +91 90742 15600 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Back to top button
error: Content is protected !!