പള്ളിയിലേക്ക് പോവുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

കോതമംഗലം: പള്ളിയിലേക്ക് പോവുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. നീണ്ടപാറ പരേതനായ ആന്റണിയുടെ ഭാര്യ സെലിന്‍ (70) ആണ് മരിച്ചത്. പരേത പെരിങ്ങഴ നാമറ്റത്തില്‍(പൊരുന്നേടം) കുടുംബാഗമാണ്. സംസ്‌കാരം ശനിയാഴ്ച 2.30ന് സെന്റ് മേരിസ് പള്ളിയില്‍. മക്കള്‍: സി. ഡോണ്‍ മരിയ സിഎംസി (അധ്യാപിക, ഫാത്തിമ മാതാ സ്‌കൂള്‍, കൂമ്പന്‍പാറ), അജി (എന്‍. കെ. ലോജിസ്റ്റിക്‌സ്, കോതമംഗലം ) ആല്‍ബിന്‍ (മുത്തൂറ്റ് ഫിനാന്‍സ്, പോത്താനിക്കാട് ). മരുമക്കള്‍ : ബീന തെള്ളകത്ത് കട്ടപ്പന ജാസ്മിന്‍, വടകരയില്‍, നാരകക്കാനം.

 

Back to top button
error: Content is protected !!