ചാലക്കുടി മണ്ഡലത്തിലെ വീട്ടൂരിൽ വോട്ടിംഗ് യന്ത്രം പണി മുടക്കി, വോട്ടിംഗ് 50 മിനിട്ട് വൈകി

കോലഞ്ചേരി: വോട്ടിംഗ് യന്ത്രം കേടായതിനെ തുടർന്ന് പോളിംഗ്‌ 50 മിനിട്ട് വൈകി. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ കുന്നത്തുനാട് അസംബ്ലി മണ്ഡലം 50-ാം നമ്പർ വീട്ടൂർ ഗവ.എൽ പി സ്കൂൾ ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. ഇതു മൂലം 50 മിനിട്ടോളം പോളിംഗ് സ്തംഭിച്ചു. ഇതേ തുടർന്ന് വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. രാവിലെ വോട്ട് ചെയ്തതിനു ശേഷം ജോലിക്കു പോകേണ്ടവർ പ്രയാസത്തിലായി. മറ്റൊരു മെഷീൻ കൊണ്ടുവന്ന് 7.55നാണ് വോട്ടിംഗ് ആരംഭിച്ചത്.

Back to top button
error: Content is protected !!