പോത്താനിക്കാട് പഞ്ചായത്തില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ 2-ാം വാര്‍ഡ് ആരിമറ്റം കോളനി റോഡ് ഉള്‍പ്പെടുന്ന പ്രദേശത്ത് വേള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തകരാറും പതിവ് സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പെട്ടെന്നുള്ള വോള്‍ട്ടേജ് വ്യതിയാനം മൂലം ഗ്രഹോപകരണങ്ങള്‍ തകരാറിലാകുന്നതായും പ്രദേശ വാസികള്‍ പറഞ്ഞു. വൈദ്യുതി തകരാറില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പാലക്കന്‍, സെക്രട്ടറി കെരീം പനെകുന്നേല്‍, ട്രഷര്‍ റഹീം പറമ്പില്‍ എന്നിവരുടെ നേത്രത്വത്തിലായിരുന്നു നിവേദനം നല്‍കിയത്

 

Back to top button
error: Content is protected !!