പൂത്തൃക്ക പബ്ലിക് ലൈബ്രറി: മധുരം മലയാളം പരിപാടി സംഘടിപ്പിച്ചു

കോലഞ്ചേരി: പൂത്തൃക്ക പബ്ലിക് ലൈബ്രറിയില്‍ മധുരം മലയാളം പരിപാടി സംഘടിപ്പിച്ചു. പൂത്തൃക്ക ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോ. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ മലയാളഭാഷയോട് താല്‍പര്യം വളര്‍ത്തുന്നതരത്തിലുള്ള ശില്‍പശാലയ്ക്ക് അധ്യാപകനും വിദ്യാഭ്യാസപ്രവര്‍ത്തകനുമായ ടി.ടി. പൗലോസ്, അധ്യാപകരായ ജോഷി, ഡോ. സപര്‍ണ്ണ, പ്രീത, ഷെറിന്‍, പ്രിയ എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്തുതല ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ എം.പി. തമ്പി, കെ.പി.സാജു, കൃഷ്ണകുമാര്‍, റെജി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!