മൂവാറ്റുപുഴ എഫ്സിസി വിമലഗിരി ഭവനാംഗമായ സി. മേഴ്സി പാറത്താഴം (81) നിര്യാതയായി

മൂവാറ്റുപുഴ: എഫ്സിസി വിമലഗിരി ഭവനാംഗമായ സി. മേഴ്സി പാറത്താഴം (81) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച മൂന്നിന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത കരിമണ്ണൂര്‍പാറത്താഴം പരേതരായ ജോസഫ് – ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.
പരേത തൊടുപുഴ, ചെമ്പകപ്പാറ, നെയ്യശേരി, ഇരട്ടയാര്‍, തലയനാട്, വെളിയേല്‍ച്ചാല്‍, കഞ്ഞിക്കുഴി, നിര്‍മല ജൂനിയര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും, പനംകുട്ടിയില്‍ പ്രധാനാധ്യാപികയായും, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി എഫ്സിസി ഭവനങ്ങളുടെ സുപ്പീരിയര്‍, നിര്‍മലസദന്‍, ഏനാനല്ലൂര്‍ മഠം എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ എന്നീ നിലകളിലും കറുകടം, വാഴപ്പിള്ളി, ബാംഗ്ലൂര്‍ അല്‍ഫോന്‍സാ ഭവന്‍, ഇഞ്ചൂര്‍, വാഴക്കാല, ഉടുമ്പന്നൂര്‍, ലൂര്‍ദ്ദ്മാതാ എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ : റോക്കി ജോസഫ് പാറത്താഴം കരിമണ്ണൂര്‍ (റിട്ട. അധ്യാപകന്‍, സെന്റ് ജോസഫ് എച്ച്എസ്എസ്, കരിമണ്ണൂര്‍), സിസ്റ്റര്‍ എമിലി ജോസ് എഫ്സിസി (വിജയവാഡ), മാര്‍ഗ്രറ്റ് പി. ജോസഫ് വാമറ്റത്തില്‍ കരിമണ്ണൂര്‍ (റിട്ട. അധ്യാപിക, സെന്റ് ജോര്‍ജ് യുപിഎസ്, കരിമണ്ണൂര്‍), ലൂയിസ് ജെ. പാറത്താഴം (റിട്ട. പ്രഫ. ന്യൂമാന്‍ കോളജ്, തൊടുപുഴ), ജെസി പി. ജോസഫ് അയ്യംകോലില്‍ വാഴക്കുളം (റിട്ട. അധ്യാപിക, എസ്എച്ച് എച്ച്എസ്എസ്, ആയവന), സൈമണ്‍ ജെ. പാറത്താഴം (യുഎസ്എ, റിട്ട. അധ്യാപകന്‍ സെന്റ് മേരീസ് എച്ച്എസ്, കോടിക്കുളം), ഫുള്‍ട്ടന്‍ ജെ. പാറത്താഴം, (എഫ്എസിടി, ഉദ്യോഗമണ്ഡല്‍ ആലുവ), പരേതരായ സിസ്റ്റര്‍ സുജാത എഫ്സിസി കാമാറെഡി, അലക്സാര്‍ ജെ. പാറത്താഴം കിഴക്കമ്പലം.

 

Back to top button
error: Content is protected !!