ചികിത്സാ പിഴവ് പരാതികൾ: ഇടപെട്ട് ആരോ​ഗ്യമന്ത്രി; ഉന്നതതല യോ​ഗം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളില്‍ തുടര്‍ച്ചയായുണ്ടായ ചികിത്സാ പിഴവ് പരാതികളില്‍ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉന്നതതല യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ പരാതികള്‍ യോഗത്തില്‍ ആരോഗ്യ മന്ത്രി പരിശോധിക്കും. പ്രിന്‍സിപ്പല്‍ മുതല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തിനെത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

Back to top button
error: Content is protected !!