കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവ്വല്‍ പക്ഷികൾ:-ബിനോയി വിശ്വം എംപി.

 

മൂവാറ്റുപുഴ : കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവ്വല്‍ പക്ഷികളാണെന്ന് ബിനോയി വിശ്വം എംപി. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തി ബിനോയ് വിശ്വം എംപി നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി വികസനം നടപ്പാക്കണമെന്നും ഈ ജനപക്ഷ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ വ്യത്യസ്ഥമാക്കിയതെന്നും സര്‍ക്കാരിനെ തകര്‍ക്കാന്‍ സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുകയാണന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ഒറ്റകെട്ടായി നേരിടണമെന്നും ബിനോയി വിശ്വം പറഞ്ഞു. ഇടതുപക്ഷം വിശ്വാസികള്‍ക്കെതിരാണന്ന പ്രചരണമാണ് യുഡിഎഫും, ബിജെപിയും നടത്തുന്നതെന്നും ശബരിമലയാണങ്കിലും പള്ളി തര്‍ക്കമാണങ്കിലും വിശ്വാസികളെ മാനിക്കുന്ന പക്ഷമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനന്നതില്‍ എന്‍. അരുണ്‍ അധ്യക്ഷതവഹിച്ചു. ജാഥാംഗങ്ങളായ അബ്ദുള്‍ വഹാബ്, എം.വി. ഗോവിന്ദന്‍, പി. വസന്തം, തോമസ് ചാഴിക്കാടന്‍, സാബു ജോര്‍ജ്, വര്‍ക്കല ബി. രവികുമാര്‍, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രന്‍ പിള്ള, എം.വി. മാണി, ഡോ. ഷാജി കടമല, ജോര്‍ജ് അഗസ്റ്റിന്‍, എല്‍ഡിഎഫ് നേതാക്കളായ സി.എന്‍. മോഹനന്‍, പി. രാജീവ്, പി. രാജു, കെ.കെ. അഷറഫ്, മുന്‍ എംഎല്‍എ ബാബു പോള്‍, റ്റി.കെ. സുരേഷ്, ജോര്‍ജ് ഇടപ്പരത്തി, പി.എം. ഇസ്മയില്‍, പി.ആര്‍. മുരളീധരന്‍, റ്റി.എം. ഹാരീസ്, പി.കെ. ബാബുരാജ്, എം.ആര്‍. പ്രഭാകരന്‍, ഷൈന്‍ ജേക്കബ്, പോള്‍ ജോസഫ്, ഇമ്മാനുവല്‍ പാലക്കുഴി, എബ്രാഹാം പൊന്നുംപുരയിടം, വി.എം. കുഞ്ഞുമുഹമ്മദ്, കുഞ്ഞന്‍ ശശി, അമീന്‍ മേടത്തില്‍, ബേബി പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ ………………
എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് മൂവാറ്റുപുഴ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ബിനോയി വിശ്വം എംപി പ്രസംഗിക്കുന്നു.

Back to top button
error: Content is protected !!