വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി.

 

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. ഡിസംബർ 25 ന് തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂര്‍ ദേവന്‍ നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. പ്രസിഡന്റ് ബി.ബി. കിഷോര്‍, സെക്രട്ടറി റ്റി.ഇ. സുകുമാരന്‍, ട്രഷറര്‍ രഞ്ജിത് പി., മാനേജര്‍ കെ.ആര്‍. വേലായുധന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദിവസവും രാവിലെ പ്രധാന പൂജകള്‍ക്ക് ശേഷം കലശം, മേളത്തോടുകൂടി ശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് ദീപാരാധന, തുടര്‍ന്ന് ശീവേലി എഴുന്നള്ളിപ്പോടെ നടയടയ്ക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂരം, കലാപരിപാടികള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. 30 ന് രാവിലെ ആറാട്ടോടെ ഉത്സവ ചടങ്ങുകള്‍ ഉത്സവം സമാപിക്കും.

ഫോട്ടോ : വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂര്‍ ദേവന്‍ നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

Back to top button
error: Content is protected !!