വാഴക്കുളം ഓര്‍ഗാനിക് അഗ്രി ഫാര്‍മേഴ്സ് സൊസൈറ്റിയുടെ കാര്‍ഷിക വിപണിയും പച്ചക്കറി കടയും പ്രവര്‍ത്തനം ആരംഭിച്ചു.

 

വാഴക്കുളം : കര്‍ഷകരുടെ കൂട്ടായ്മയായ വാഴക്കുളം ഓര്‍ഗാനിക് അഗ്രി ഫാര്‍മേഴ്സ് സൊസൈറ്റി മഞ്ഞള്ളൂര്‍ കൃഷിഭവന്‍റെ സഹകരണത്തോടെ വാഴക്കുളം ബൈപ്പാസ് റോഡിലുള്ള മെതിപ്പാറ ബില്‍ഡിംഗില്‍ ജൂൺ 29ന് കാര്‍ഷിക വിപണിയുടെയും പച്ചക്കറി കടയുടെയും പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 11ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി ജോസ്, കൃഷി ഓഫീസര്‍ രാഹുല്‍ കൃഷ്ണന്‍, മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. മഞ്ഞള്ളൂര്‍ പഞ്ചായത്തിന്‍റെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും കിഴങ്ങ് വര്‍ഗങ്ങളും വില്‍ക്കുവാനും വാങ്ങുവാനുമായി ചൊവ്വാഴ്ചതോറും പ്രത്യേക ആഴ്ച്ചചന്തയും ഉണ്ടായിരിക്കും.

ഏവർക്കും സ്വാഗതം. (Phone : 7025032350, 8289968802)

Back to top button
error: Content is protected !!