വണ്ണപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വണ്ണപ്പുറം: മുള്ളരിങ്ങാട്-കോട്ടപ്പാറ റൂട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാമ്പാറ കുമ്പക്കാട്ട് പ്രശാന്ത് (കുഞ്ഞ്-56) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെ മാമ്പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിലെ വെള്ളംകെട്ടി നിന്ന കുഴിയില്‍ മുന്‍ചക്രം കുടുങ്ങി ഓട്ടോറിക്ഷ മറിയുകയായിരുന്നു. പ്രശാന്ത് ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിന് ഉടന്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: Content is protected !!