രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാൻ ജനം വോട്ട് ചെയ്തു : ഡീൻ കുര്യാക്കോസ്

ഇടുക്കി : വിജയം സുനിശ്ചിതമെന്ന് ഡീൻ കുര്യാക്കോസ്. ഇന്ത്യ രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കാനാണ് ഇടുക്കി ജനത വോട്ട് ചെയ്തതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം പറഞ്ഞു. കർഷകരെയും മലയോര ജനതയെയും ദ്രോഹിച്ച സംസ്ഥാന സർക്കാരിനെതിരെയും പൊതു വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. രാജ്യത്തിന്റെയും ഇടുക്കിയുടെയും നിലനിൽപ്പിനാണ് ഇടുക്കി ജനത വോട്ട് രേഖപ്പെടുത്തിയത്. സാധാരണക്കാരായ ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ എന്നിവരോട് ചേർന്ന് നിൽക്കുന്ന ഒരു സർക്കാർ വരണമെന്ന് ജനം ആഗ്രഹിച്ചിട്ടുണ്ട്. ചരിത്രത്തിലെ തന്നെ മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നല്ല ആൾക്കൂട്ടം പ്രചാരണ സമയത്ത് സ്വീകരണ കേന്ദ്രങ്ങളിൽ ഉണ്ടായി എന്നത് ഇതിന്റെ തെളിവാണ്. ജനാധിപത്യ പക്രിയയിൽ പങ്കാളികളായ ഇടുക്കി ജനതക്ക് നന്ദി പറയുന്നുവെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.

Back to top button
error: Content is protected !!