എസ്എസ്എല്‍സി പരീക്ഷ ഫലം: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക് 99.97 ശതമാനം വിജയം

മൂവാറ്റുപുഴ: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക് 99.97 ശതമാനം വിജയം. 53 കേന്ദ്രങ്ങളിലായി 3646 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3645 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 880 വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കി. പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളാണ് ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്‌കൂള്‍. പിറവം, കൂത്താട്ടുകളും, മൂവാറ്റുപുഴ, കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലകള്‍ ചേരുന്നതാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്, 397 വിദ്യാര്‍ത്ഥികള്‍. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷഎഴുതിയത് ശിവന്‍കുന്ന് ഹൈസ്‌കൂളിലും, എന്‍എസ്എസ് ഹൈസ്‌കൂളിലുമാണ്. ഓരോ വിദ്യാര്‍ത്ഥികള്‍ വീതമാണ് ഇരുസ്‌കൂളുകളിലും പരീക്ഷ എഴുതിയത്.

Back to top button
error: Content is protected !!