ഭൂമി കയ്യേറ്റ കേസ്: വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മത്യു കുഴല്‍നാടന്‍

മൂവാറ്റുപുഴ: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്ന് എഫ്ഐആറില്‍ ചുണ്ടിക്കാട്ടുന്നു. താന്‍ സ്ഥലം വാങ്ങുന്ന സമയം സ്ഥലത്തിന്റെ രേഖകളില്‍ യാതെരുവിധ ക്രമക്കേടുകളുമില്ലായിരുന്നുവെന്ന് മാത്യുകുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. ഇടുക്കി വിജിലന്‍സ് യൂണിറ്റ് ചൊവ്വാഴ്ച വൈകിട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹജരാക്കി. 1മുതല്‍ 21വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നും എഫ്ഐആറില്‍ പറയുന്നു. തന്നെ അഴിമതിക്കാരനും,പിണറായി വിജയനെ സംശുദ്ധനായ രാഷ്ട്രീയക്കാരനാക്കനുമായെടുത്ത എഫ്ഐആര്‍ ആണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: Content is protected !!