ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെത്തി

കോതമംഗലം: ഗോപികയും ഗോകുലും കതിര്‍ മണ്ഡപത്തില്‍ നിന്നെത്തിയത് പോളിംഗ് ബൂത്തില്‍. വരണമാല്യവുമായി ദമ്പതികള്‍ വിവാഹവേഷത്തില്‍ ഒരുമിച്ച് തിരക്കിട്ടുള്ള ആദ്യ യാത്ര പോളിംഗ് ബൂത്തിലേക്കായിരുന്നു. നെല്ലിക്കുഴി പൊലിയകുന്നത്ത് ഗോകുല്‍ തങ്കപ്പനും നാടുകാണി തോണികണ്ടം കല്ലുങ്കല്‍ ഗോപിക ഗോപാലനും ഇന്നലെ രാവിലെയാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകള്‍ക്കിടയിലെ തിരക്കിനിടയിലും ഇരുവരും വോട്ട് ചെയ്യാന്‍ സമയം കണ്ടെത്തി. ഗോകുല്‍ തൃക്കാരിയൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. ഗോപിക മലയിന്‍കീഴ് കൊവേന്തപടിയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷമാണ് ഗോകുലിനൊപ്പം തൃക്കാരിയൂരിലെത്തിയത്. വിവാഹദിനത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ഗോപിക ഗോകുല്‍ ദമ്പതിമാര്‍ പറഞ്ഞു

Back to top button
error: Content is protected !!