വാളകം പഞ്ചായത്ത് 7 ആം വാർഡ് എൽ ഡി എഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് 7 വാർഡിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന പി എൻ മനോജിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി പി ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഹാരിസ് ഉൽഘാടനം ചെയ്തു.
സ്ഥാനാർത്ഥി പി എൻ മനോജ്, വാർഡ് കൺവീനർ റോബ്‌സൺ, സിപിഐ ബ്രാഞ്ച് സെക്രട്ടറി വി പി പ്രമോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കടാതി ഹോബി നഗറിലാണ് ഓഫീസ് ആരംഭിച്ചത്.

Back to top button
error: Content is protected !!