ചിലയിടങ്ങളില്‍ നേരില്‍ കണ്ടും ടെലഫോണ്‍ ചെയ്തും ജോയ്‌സ് ജോര്‍ജിന് ഇന്നും തിരക്ക്

ഇടുക്കി: നിശബ്ദ പ്രചരണ ദിനമായ ഇന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജ്ജിന് തിരക്കോട് തിരക്ക്. രാവിലെ തങ്കമണിയില്‍ കാറ്ററിംഗ് സ്ഥാപനത്തിലെത്തി ജീവനക്കാരോട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പര്യടന സമയത്ത് എത്താന്‍ കഴിയാതിരുന്ന ചില സ്ഥലങ്ങളില്‍ ഓടിയെത്തി. തിരികെയെത്തി മുഴുവന്‍ സമയം കഴിയുന്നത്ര വോട്ടര്‍മാരെ ടെലഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. നേതാക്കളും പ്രവര്‍ത്തകരുമായും വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന വിവിധ സംഘടനാ നേതാക്കളുമായും ടെലഫോണിലൂടെ ആശയ വിനിമയം നടത്തി. രാത്രി വൈകിയാണ് സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍നിന്നും വീട്ടിലേക്ക് മടങ്ങിയത്.

 

Back to top button
error: Content is protected !!