തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി: മൂവാറ്റുപുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മൂവാറ്റുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മൂവാറ്റുപുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 153 ബൂത്തുകളിലായാണ് പോളിംഗ് നടക്കുക. നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോംങ് റുമുകളില്‍ സൂക്ഷിച്ചിരുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയായി. പോളിംഗ് മെഷ്യനും വിവിപാറ്റ് മെഷ്യനും, ഫോമും ഉള്‍പ്പെടെയുള്ളവയാണ് വിതരണം ചെയ്തത്. വിതരണം ചെയ്തവ പ്രത്യേക വാഹനങ്ങളില്‍ പോലിസ് സുരക്ഷയോടെ പോളിംഗ് ബൂത്തുകളിലെത്തിച്ചു. മെഷ്യനുകള്‍ എത്തിയതോടെ ബൂത്തുകളെല്ലാം പോളിംഗിനായി സജ്ജമായിക്കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ടീം, കെഎപി ബറ്റാലിയന്‍, പോലീസ് അക്കാഡമി, എക്‌സൈസ് സംഘം എന്നിവക്ക് പുറമേ എസ്പിസി, എന്‍സിസി കേഡറ്റുകളെയും സുരക്ഷയൊരുക്കാന്‍ ബൂത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ഗതാഗത ക്രമീരണങ്ങളും പോലീസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തായി. 48 മണിക്കൂര്‍ നീണ്ട നിശബ്ദ പ്രചരണത്തില്‍ മൂന്ന് മുന്നണികളും വീര്യം ചോരാതെ പ്രവര്‍ത്തിക്കുകയായിരുന്നു. പോളിംഗിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായുള്ള അവസാന ലാപ്പ് പരിശ്രമത്തിലാണ് പ്രവര്‍ത്തകര്‍. വോട്ടുചെയ്യുന്നതിനായി വോട്ടര്‍മാരെ എത്തിക്കുന്നതിനുള്ള വാഹനങ്ങളടക്കം തയ്യാറാണ്. രാവിലെ ഏഴോടെ ആരംഭിക്കുന്ന വോട്ടെടുപ്പില്‍ മൂവാറ്റുപുഴയില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്താനായുള്ള ശ്രമത്തിലാണ് മുന്നണികള്‍. മണ്ഡലത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഇതവരെ കാഴ്ചവെച്ച വികസന നേട്ടങ്ങളും, കോട്ടങ്ങളും വിലയിരുത്തി വോട്ട് ആര്‍ക്ക് ചെയ്യണമെന്ന അന്തിമ തീരുമാനത്തിലെത്തിയിരിക്കുകയാണ് വോട്ടര്‍മാരും

Back to top button
error: Content is protected !!