ജോയ്സ് ജോര്‍ജ് വാഴത്തോപ്പിലും ഡീന്‍ കുര്യാക്കോസ് പൈങ്ങോട്ടൂരിലും വോട്ട് ചെയ്യും

മൂവാറ്റുപുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് വാഴത്തോപ്പ് മുളകുവള്ളി അംഗന്‍വാടിയില്‍ 88-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യും. രാവിലെ 7.30ന് മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തുക. തുടര്‍ന്ന് പാര്‍ലമെന്റ് മണ്ഡലത്തിലെ 7 അസംബ്ലി നിയോജക മണ്ഡലങ്ങളിലേയും ബൂത്തുകള്‍ സന്ദര്‍ശിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രാവിലെ ഏഴിന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിളെ 80-ാം നമ്പര്‍ ബൂത്തില്‍ കുടുംബാഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് പാര്‍ലമെന്റ് മണ്ഡലത്തിലെ അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും ബൂത്തുകള്‍ സന്ദര്‍ശിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീത വിശ്വനാഥന്‍ തൃശൂര്‍ വടുക്കര ഗുരു വിജയം എല്‍പി സ്‌ക്കൂളിലെ 169-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7ന് കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 7 അസംബ്ലി നിയോജക മണ്ഡലങ്ങളിലേയും ബൂത്തുകള്‍ സന്ദര്‍ശിക്കും. പ്രമുഖരുടെവോട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പൈങ്ങോട്ടൂര്‍ ആയങ്കര അങ്കണവാടി ബൂത്തിലും, കോട്ടയം പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ഗവ. ടൗണ്‍ യു.പി സ്‌കൂളിലും മുന്‍ എംഎല്‍എമാരായ എല്‍ദോ എബ്രഹാം, ബാബുപോള്‍ എന്നിവര്‍ തൃക്കളത്തൂര്‍ ഗവ. എല്‍.പി.ജി സ്‌കൂളിലും,മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍ നിര്‍മ്മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും,ജോണി നെല്ലൂര്‍ ഗവ. മോഡല്‍ ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.

Back to top button
error: Content is protected !!