മൂവാറ്റുപുഴ

വൈക്കം സ്മൃതിയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം

മൂവാറ്റുപുഴ: വൈക്കം വീരര്‍ പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ഈ റോഡ് നിന്നും വൈക്കത്തേക്കുള്ള സ്മൃതിയാത്ര ജാഥ ക്യാപ്റ്റനായ മുന്‍ എം എല്‍.എ വി.റ്റി ബല്‍റാമിന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. മൂവാറ്റുപുഴ , മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ്‌
കമ്മറ്റികളുടെ നേതൃത്വത്തില്‍ നെഹ്‌റു പാര്‍ക്കില്‍ നടത്തിയ സ്വീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ചന്ദ്രന്‍, പി.എ.സലിം, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. വര്‍ഗീസ് മാത്യൂ , കെ. എം സലിം, കെ.പി.ബാബു, ഉല്ലാസ് തോമസ്, അബു മൈയ്തീന്‍, കെ.പി. ജോയി, ഭദ്രപ്രസാദ്,കെ.ജി രാധാകൃഷ്ണന്‍, സാറാമ്മ വാളകം, മേരി പീറ്റര്‍ ,വി.വി. ജോസ് , സാബു വാഴയില്‍, കബീര്‍ പുക്കടശ്ശേരി, മനോജ് പി.കെ, റ്റി.എ.കൃഷ്ണന്‍ കുട്ടി, മക്കാര്‍ മങ്കാരത്ത്, ലിയോ ആവോലി, ജിബിന്‍ കെ.ജോസ് എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!