അപകടം

ഉന്നക്കുപ്പയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

മൂവാറ്റുപുഴ: ഉന്നക്കുപ്പയിൽ ഉണ്ടായ വാഹനഅപകടത്തിൽ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ഷുഹൈബ് ഖാലിദ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ കൂത്താട്ടുകുളം – മൂവാറ്റുപുഴ എം.സി. റോഡിലാണ് അപകടമുണ്ടായത്. കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ടൈൽ ലോഡുമായി മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡിൽനിന്ന് തെന്നിമാറി വഴിയെ പോയ സൈക്കിളിലേക്ക് ഇടിച്ചു കയറി സൈക്കിൾ യാത്രികന് പരിക്കേറ്റു. റേഷൻ കടയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന മാറാടി ഉന്നക്കുപ്പ
സ്വദേശി ഇല്ലത്തുമലയിൽ ഗോപിയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. എം.സി. റോഡ് ഉന്നക്കുപ്പ
ഭാഗത്ത് അപകടങ്ങൾ തുടർക്കഥയായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ റോഡ് ഉപരോധിച്ചിരുന്നു.

Back to top button
error: Content is protected !!
Close