കോതമംഗലംക്രൈം

ഇരുചക്ര വാഹന മോഷ്ടാവ് പിടിയില്‍

ആലുവ: ഇരുചക്ര വാഹന മോഷ്ടാവ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ കണ്ണാട്ട് പാടത്ത് വിപിന്‍ ലാല്‍ (39) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
ആലുവ മാര്‍ക്കറ്റിന് സമീപം മേല്‍പ്പാലത്തിന് കീഴെ പാര്‍ക്ക് ചെയ്തിരുന്ന ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന ബുളളറ്റണ്
മോഷ്ടിച്ചത്. മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന നിസാര്‍ എന്നയാളുടെയാണ് ഇരുചക്രവാഹനം. പതിമൂന്ന് മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകള്‍ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷണം നടത്തി കിട്ടുന്ന പണം
ആഡംബര ജീവിതത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണം
നടത്തുന്നതിന് കസ്റ്റഡിയില്‍ വാങ്ങും. എസ്.എച്ച്. ഒ എല്‍. അനില്‍കുമാര്‍, എസ്.ഐമാരായ പി.ടി ലിജിമോള്‍, എന്‍.പി ശശി, സി.പി.ഒ മാരായ
മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!