അപകടംകോതമംഗലം

തൃശ്ശൂര്‍ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കവളങ്ങാട് : തൃശ്ശൂര്‍ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. തലക്കോട് മൂലേത്തൊട്ടി ഷംസ് (45), നേര്യമംഗലം പടിഞ്ഞാറേക്കര അരുണ്‍ ജോസഫ് (46 ) എന്ന തങ്കച്ചന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സ്രാമ്പിക്കല്‍ എല്‍ദോസിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം- തൃശൂര്‍ റോഡില്‍ ഇന്ന് ഉച്ചക്ക് 2ഓടെ പെരുമ്പിലാവിലാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷംസ് അപകട സ്ഥലത്ത്തന്നെ മരച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Back to top button
error: Content is protected !!