മാറാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്

 

മുവാറ്റുപുഴ : മാറാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് മൂന്നരയോടെ കൂത്താട്ടുകുളം -മൂവാറ്റുപുഴ എംസി റോഡിൽ മാറാടി സബ് സ്റ്റേഷന് സമീപം എതിർ ദിശയിൽ എത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.മൂവാറ്റുപുഴയിലെ സ്വകാര്യ കാർ സർവീസിങ് സെന്ററിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറും, പത്തനംതിട്ടയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് യാത്രക്കാരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും, മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.

Back to top button
error: Content is protected !!