ആശുപത്രി കിടക്കയില്‍ നിന്നും വോട്ടുചെയ്യാനെത്തി 85കാരി ഫാത്തിമ.

മൂവാറ്റുപുഴ: ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എണ്‍പത്തിയഞ്ചുകാരി ഫാത്തിമ എത്തിയത് പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കിഴക്കേക്കര തോപ്പില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഈസ്റ്റ് ഹൈസ്‌കൂളിലെ 55-ാം നമ്പര്‍ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം നിര്‍വ്വഹിച്ചത്. വോട്ട് ചെയ്യാനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി എത്തുകയായിരുന്നു. വോട്ടവകാശം ലഭിച്ച കാലം മുതല്‍ ഒരു വോട്ടും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ഫാത്തിമക്ക് ഇത്തവണത്തെയും വോട്ട് നഷ്ടപ്പെടുത്തരുതെന്ന നിര്‍ബന്ധത്തിലായിരുന്നുവെന്ന് മകന്‍ മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റും, യുഡിഎഫ് മണ്ഡലം കണ്‍വീനറുമായ മുസ്തഫ കമാല്‍ പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൈല മുസ്തഫയും, മുന്‍ കൗണ്‍സിലര്‍ ഷൈല അബ്ദുല്ലയും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് കസേരയിലിരുത്തിയാണ് ഫാത്തിമയെ ബൂത്തിലെത്തിച്ചത്.

 

Back to top button
error: Content is protected !!