കോതമംഗലം ഗ്ലോബല്‍ എഡുവില്‍ സെമിനാര്‍ സംഘടിപ്പിച്ച് കാനഡയിലെ ജോര്‍ജ്ജിയന്‍ കോളേജ്

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വര്‍ഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമായ കോതമംഗലം ഗ്ലോബല്‍ എഡുവില്‍ കാനഡയിലെ ജോര്‍ജ്ജിയന്‍ കോളേജില്‍ നിന്നുമുള്ള സംഘം സെമിനാര്‍ സംഘടിപ്പിച്ചു. കാനഡയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള നൂറോളം കോഴ്സുകള്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജോര്‍ജ്ജിയന്‍ കോളേജ്. ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉള്ള കോഴ്സുകള്‍, കാനഡയിലെ വിദ്യാഭ്യാസ രംഗത്തുള്ള മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമായി സെമിനാറില്‍ ചര്‍ച്ച ചെയ്തു. നിരവധി വിദ്യാഭ്യാസ വിദക്തരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.2024 മെയ് 31 വരെ ജോര്‍ജ്ജിയന്‍ കോളേജിലേക്ക് കോതമംഗലം ഗ്ലോബല്‍ എഡു വഴി അപേക്ഷിക്കുമ്പോള്‍ നിലവില്‍ നല്‍കി വരുന്ന അപേക്ഷ ഫീസായ 100 കനേഡിയന്‍ ഡോഡളര്‍ നല്‍കേണ്ടതില്ല.2024 സെപ്റ്റബര്‍, 2025 ജനുവരി വരെ ഉള്ള ഇന്‍ടേകെസിലേക്ക് ഇപ്പോഴേ അപേക്ഷിക്കാവുന്നതാണന്ന് ജോര്‍ജ്ജിയന്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി മെന്റര്‍ അക്കാഡമി ഡയറക്ടര്‍ ആശാ ലില്ലി തോമസ് പറഞ്ഞു.

 

 

Back to top button
error: Content is protected !!