അവധിക്കാല ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലന ക്യാമ്പ് സമാപിച്ചു

വാഴക്കുളം: ട്രാവന്‍കൂര്‍ സ്പോര്‍ട്സ് സെന്ററും ലയണ്‍സ് ക്ലബ് പൈനാപ്പിള്‍ സിറ്റി വാഴക്കുളവും സംയുക്തമായി ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 5 വരെ സംഘടിപ്പിച്ച അവധിക്കാല ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലന ക്യാമ്പ് സമാപിച്ചു. വാഴക്കുളം ലയണ്‍സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി വാഴക്കുളം ലയണ്‍സ് ക്ലബ് പ്രസിഡന്റ് പോള്‍ കെ.പി ഉദ്ഘാടനം ചെയ്തു. വാഴക്കുളത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌കൂളുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ 25 ഓളം പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. വാഴക്കുളം ലയണ്‍സ് ഷട്ടില്‍ ക്ലബ് കോര്‍ഡിനേറ്റര്‍ സുനില്‍ സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ ടോമി ജോസഫ്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോച്ച് ടി.എസ് ശശി, വാഴക്കുളം ട്രാവന്‍കൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം.പി തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ പരിശീലനം മെയ് 30 വരെ ഉണ്ടായിരിക്കും.

 

Back to top button
error: Content is protected !!