ആലുവയിൽ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.ആര്‍ക്കും പരിക്കില്ല

 

 

കൊച്ചി: ആലുവ പാലത്തിനു സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.അപകടത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറി. ആലുവ റെയില്‍വെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തില്‍ കയറുന്നതിനിടെ ആണ് സംഭവം.

ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.

Back to top button
error: Content is protected !!