വ്യാപാരികൾക്ക് വാക്സിൻ ഉറപ്പ് വരുത്തണം: യൂത്ത് കോൺഗ്രസ്

മൂവാറ്റുപുഴ: വ്യാപാരികൾക്ക് വാക്സിൻ ഉറപ്പ് വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷാമത്തിന് എതിരെ ആനിക്കാട് പിഎച്ച്സിക്ക് മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റിയാദ് വി.എം. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ മോഹനൻ, സനു മോഹൻ, ഡേവിസ് പയസ്, മോഹൻദാസ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!