ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാല്‍ കാവികുന്നേല്‍ വര്‍ഗ്ഗീസിന്റെ മകന്‍ പൗലോസ്. കെ.വി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ നെഹ്‌റു പാര്‍ക്കിന് സമീപം ബി.ഒ.സി ടൗണ്‍ യുപി സ്‌കൂളിന്മുന്നിലാണ് അപകടമുണ്ടായത്. പൗലോസ് സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയാരുന്നു. ഇടിയുടെ ആഘാതത്തില്‍ പൗലോസ് റോഡിലേയ്ക്ക് തെറിച്ച് വീണു. ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലീന. മകന്‍: കെവിന്‍

 

Back to top button
error: Content is protected !!