തൊടുപുഴ നഗരസഭയിൽ യു.ഡി.എഫ്. വിമതനെ ചെയർമാനാക്കി എൽ.ഡി.എഫ്. അധികാരത്തിൽ.

 

മൂവാറ്റുപുഴ:തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അധികാരം പിടിച്ചു. മുസ്ലീംലീഗ് സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടെ യു.ഡി.എഫ്. വിമതൻ തൊടുപുഴ നഗരസഭാ ചെയർമാൻ ആയതോടെ എൽ.ഡി.എഫ്. അധികാരത്തിൽ എത്തി.
12-ാം വാർഡിൽ യു.ഡി.എഫ്. വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജാണ് തൊടുപുഴ നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. പി.ജെ. ജോസഫ് വിഭാഗത്തിൻ്റെ ജോസഫ് ജോണിനെ ചെയർമാനാക്കുന്നതിൽ യു.ഡി.എഫിലുണ്ടായ ഭിന്നതയാണ് അട്ടിമറിയിലേക്ക് നയിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14 ഉം യു.ഡി.എഫിന് 13 ഉം ബി.ജെ.പിയ്ക്ക് എട്ടും വോട്ടുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതേ തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സനീഷ് ജോർജ് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

Back to top button
error: Content is protected !!