പഠിപ്പിക്കുന്നതിനൊപ്പം പഠിക്കുകയാണ് ഈ അദ്ധ്യാപകൻ

രാമമംഗലം:കോവിഡ് ലോക്ഡൗൺ ആദ്യ ഘട്ടം വന്നപ്പോൾ തന്നെ ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം വിവിധ കോഴ്സുകൾ പഠിക്കുകയാണ് രാമമംഗലം ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ അനൂബ് ജോൺ.
കോവിഡ് ജാഗ്രതാ സമിതി അംഗങ്ങൾക്കായി കില ഒരുക്കിയ ഓണ്ലൈൻ പരീക്ഷയിൽ നിന്നു കിട്ടിയ ഊർജമാണ് മറ്റു കോഴ്സുകൾ പഠിക്കുവാൻ പ്രേരണ ആയത്.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഹെൽത്ത് എമർജൻസി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ കോവിഡ് കാലഘട്ടത്തിൽ അവഗണിക്കുന്ന അസുഖങ്ങളെ കുറിച്ചുള്ള പഠനവും റിസ്ക് അവസരത്തിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിനെക്കുറിച്ചും നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കി.കേരള ഗവണ്മെന്റിന്റെ സൈബർ സെക്യൂരിറ്റി കോഴ്സ്,എൻ സി ആർ ടി നടത്തുന്ന ടീച്ചർ ട്രെയിനിങ് പ്രോഗ്രാം തുടങ്ങി വിവിധ കോഴ്സുകൾ ഇതിനോടകം തന്നെ പൂർത്തിയാക്കി.ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികൾ നടത്തിയ ഓൺലൈൻ പ്രോഗ്രാമുകളും പങ്കെടുത്തു.സാമൂഹ്യ ശാസ്ത്ര പഠനം രസകരമാക്കാൻ ഗ്രീൻ ഗ്രാസ്,ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ധ നേടിയിരുന്നു.

Back to top button
error: Content is protected !!