പുഴയിൽ കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടുപോയ യുവാവിനെ സാഹസികമായി രക്ഷപെടുത്തി.

 

 

 

മൂവാറ്റുപുഴ :പുഴയിൽ കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടുപോയ യുവാവിനെ സാഹസികമായി രക്ഷപെടുത്തി.കീഴില്ലം സ്വദേശി സി.പി അരുൺ ആണ് ഒഴുക്കിൽപെട്ടത്.ഇന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ ലതാ തീയേറ്ററിന് സമീപത്തെ കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.അരുൺ ഒഴുക്കിൽപെടുന്നത് എതിർവശത്തെ പുഴയോരനടപ്പാതയിൽ നിന്ന് ചൂണ്ടയിടുകയായിരുന്നവർ കണ്ടതോടെ ബഹളം വെച്ചു. പാലത്തിലൂടെ ഔട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ ബഹളം കേട്ട് നോക്കിയതോടെ പുഴയിൽ അരുൺ ഒഴുകിപ്പെടുന്നത് കണ്ടു.ഇതിനിടെ അരുണിന് സമീപത്തെ വള്ളിപ്പടർപ്പിൽ പിടിത്തം കിട്ടി.ഉടൻ ഇവർ ഓട്ടോറിക്ഷ ഒതുക്കി പുഴയിലേക്ക് ചാടി അരുണിനെ രക്ഷപ്പെടുത്തുകയായിരുന്നു.വിവരമറിഞ്ഞ് മൂവാറ്റുപുഴ അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

 

 

 

ഫോട്ടോ…..ഒഴുക്കിൽപെട്ട യുവാവിനെ രക്ഷപ്പെടുത്തിയവർ…

Back to top button
error: Content is protected !!