അയല്‍പക്കംകോലഞ്ചേരി

വഴി വിളക്കുകൾ തെളിയുന്നില്ല. യൂത്ത് കോൺഗ്രസ്സ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.

 

കോലഞ്ചേരി : മഴുവന്നൂർ പഞ്ചായത്ത് പരിധിയിലെ റോഡുകളിൽ വഴിവിളക്കുകൾ തെളിയുന്നില്ല എന്ന കാര്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രധിഷേധിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലത്തിലെ ബൂത്ത്‌ തലങ്ങളിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കത്താത്ത വഴിവിളക്കുകൾക്ക് ചുവട്ടിൽ ആണ്ചൂട്ട് കത്തിച്ചു പ്രധിഷേധിച്ചത്.മണ്ഡലം പ്രസിഡന്റ്‌ ബേസിൽ തങ്കച്ചൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അരുൺ വാസു, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൽദോ വാണാക്കുടിയിൽ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിനോയ്‌ വീട്ടൂർ, എൽദോ മാത്യു, കെ. എസ്. യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അമൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!