പിങ്ക് നിറത്തില്‍ വര്‍ണ്ണാഭമായി മൂവാറ്റുപുഴയിലെ പിങ്ക് ബൂത്ത്

മൂവാറ്റുപുഴ: പിങ്ക് നിറത്തില്‍ വര്‍ണ്ണാഭമായി മൂവാറ്റുപുഴയിലെ പിങ്ക് ബൂത്ത്. മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 49-ാം നമ്പര്‍ ബൂത്താണ് പിങ്ക് നിറത്തിലുള്ള മേശ വിരികള്‍, പിങ്ക് ബലൂണുകള്‍, തോരണങ്ങള്‍, എന്നിവയാല്‍ അലങ്കരിച്ച് വോറിട്ടതാക്കി മാറ്റിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ കരുത്ത് തെളിയിക്കുന്ന ജില്ലയിലെ 14 ബൂത്തുകളില്‍ ഒന്നാണിത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പിങ്ക് പോളിംഗ് സ്റ്റേഷന്‍ ശുദ്ധജലം, റാമ്പുകള്‍, ശുചിമുറി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കോതമംഗലം എഇഒ കെ. മനോശാന്തിയാണ് പ്രിസൈഡിംഗ് ഓഫീസര്‍. എം.എം.പാത്തുമ്മ ഫസ്റ്റ് പോളിംഗ് ഓഫീസറായും, എ.കെ. ദിവ്യാ മോള്‍ രണ്ടാം പോളിംഗ് ഓഫീസറായും, സി.എം.റിന്‍സി മൂന്നാം പോളിംഗ് ഓഫീസറായും പ്രവര്‍ത്തന സജ്ജരായിരുന്നു രാവിലെ മുതല്‍ തന്നെ. സിവില്‍ പോലീസ് ഓഫീസര്‍ വി.കെ.ബിന്ദുവും, എന്‍സിസി കെഡറ്റ് സുനൈനയും സുരക്ഷ ചുമതല നിര്‍വഹിച്ചു. 1300 വോട്ടുകള്‍ ആണ് ബൂത്തില്‍ ഉള്ളത്.

 

Back to top button
error: Content is protected !!